പതിമൂന്നുകാ​രി​യെ ഉപദ്രവിച്ച യു​വാ​വ് പി​ടി​യി​ൽ
Friday, September 24, 2021 9:58 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പ്ര​ണ​യം ന​ടി​ച്ച് 13-കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മൂ​ക്ക് എ​സ്റ്റേ​റ്റി​ൽ​നി​ന്നും മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ണ്ട​ൻ​മേ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദി​നെ (20) പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.
മൂ​ന്നു​മാ​സ​ത്തി​ലെ​റെ​യാ​യി ന​വ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ബൈ​ക്കി​ൽ പ്ര​തി​യു​ടെ​ത​ന്നെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.