വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ ടാ​ക്സി​ക​ൾ​ക്കു സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും
Saturday, September 25, 2021 11:07 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും ഓ​ട്ടോ - ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗം ന​ട​ത്തി. വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ചു​ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സു​ഖ​മാ​യി യാ​ത്ര ന​ട​ത്താ​നും ടൗ​ണി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​മെ​രു​ക്കാ​നു​മു​ള്ള ആ​ലോ​ച​ന​ക​ളാ​ണ് യോ​ഗ​ത്തി​ൽ ന​ട​ത്തി​യ​ത്.
വ​ണ്ടി​പ്പെ​രി​യാ​ർ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ടം പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ശേ​ഷം നാ​ളെ​മു​ത​ൽ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങും.
ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മു​ഴു​വ​ൻ ഓ​ട്ടോ - ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​ർ​ടി​ഒ ഓ​ഫീ​സ് മു​ഖാ​ന്തി​രം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും. അ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​നും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ഇ​തോ​ടൊ​പ്പം യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടാ​നും ഉ​ട​മ​സ്ഥ​രെ അ​റി​യി​ച്ച് 2000 രൂ​പ​വ​രെ പി​ഴ ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഡി. അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. അ​ജി​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ടാ​ക്സി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.