ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ:​പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നും ച​ർ​ച്ച​ക​ൾ ന​ട​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കു​ന്ന അ​നാ​വ​ശ്യ കാ​ല​താ​മ​സ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​പ്പിറ​വി ദി​ന​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ക്കും.
​എ.​കെ. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ആ​ർ. ബീ​നാ​മോ​ൾ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു​മോ​ൻ , സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ​യം​ഗം ഡി. ​ബി​നി​ൽ, കെ.​എ​സ്. രാ​ഗേ​ഷ്, എം.​കെ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.