വ​ന്യ​ജീ​വി​ശ​ല്യം ത​ട​യാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണം: മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ
Wednesday, October 13, 2021 10:12 PM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ൻ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മ​റ​യൂ​രി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ആ​ദി​വാ​സി കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘ​ട​ന യോ​ഗ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ പ​ക​ല​ന്തി​യോ​ളം പ​ണി​യെ​ടു​ത്ത് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ദേ​ഹ​ണ്ഡ​ങ്ങ​ൾ വ​ന്യ​ജീ​വി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു​മൂ​ലം ക​ർ​ഷ​ക​ർ സ്വ​യം പ​ര്യാ​പ്ത​രാ​കി​ല്ലെ​ന്ന് ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ മ​നു​ഷ്യ​നോ​ടു​ള്ള ബ​ഹു​മാ​ന​ത്തി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടും ക്രി​യാ​ത്മ​ക​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദി​വാ​സി വി​ക​സ​ന​ത്തി​നാ​യി നീ​ക്കി​വ​യ്ക്കു​ന്ന ഫ​ണ്ടു​ക​ൾ അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ബാ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. ശ​ങ്ക​ർ നാ​രാ​യ​ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സോ​ളാ​ർ ലൈ​റ്റ് വി​ത​ര​ണം ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും ഫാ​മി​ലി കാ​ർ​ഡ് വി​ത​ര​ണം മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.​വി. വി​നോ​ദും ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലും നി​ർ​വ​ഹി​ച്ചു.

എ​ച്ച്ഡി​എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​മ​ണി​ക​ണ്ഠ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ് കാ​ളി​ദാ​സ്, ന​ബാ​ർ​ഡ് ഇ​ടു​ക്കി ഡി​ഡി​എം അ​ജീ​ഷ് ബാ​ലു, ഫാ. ​ജോ​സ​ഫ് വെ​ളി​ഞ്ഞാ​ലി​ൽ, ദീ​പ അ​രു​ൾ ജ്യോ​തി, സു​രേ​ഷ് കു​മാ​ർ, വി​നോ​ദ് കു​മാ​ർ, പ്രി​യ പീ​റ്റ​ർ, സൂ​ര​ജ്, ആ​ൻ​സി ആ​ന്‍റ​ണി, ജോ​ർ​ജ് കു​ഞ്ഞ​പ്പ​ൻ, ജോ​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.