കൗ​ണ്‍​സി​ല​റു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: വ​ഴി​വി​ള​ക്കു​ക​ൾ ഉ​ട​ൻ തെ​ളി​ഞ്ഞു
Friday, October 15, 2021 10:06 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ 23-ാം വാ​ർ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വ് വി​ള​ക്കാ​ൻ തെ​ളി​യി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​ജി. രാ​ജ​ശേ​ഖ​ര​ൻ ന​ഗ​ര​സ​ഭ​യി​ലെ എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.
തെ​രു​വ് വി​ള​ക്ക് തെ​ളി​യി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ​ണി തീ​ർ​ത്ത് വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.