പേ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ച് ജി​ല്ല
Saturday, October 16, 2021 10:06 PM IST
തൊ​ടു​പു​ഴ/​ക​ട്ട​പ്പ​ന: പേ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ച് ജി​ല്ല. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ്യാ​പ​ക​നാ​ശം. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി.

അ​റ​ക്കു​ള​ത്ത് മൂ​ന്നു​ങ്ക​വ​യ​ലി​ൽ വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ലി​ച്ചു​പോ​യി ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റെ​നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ണ്ടെ​ടു​ത്തു. മൂ​ല​മ​റ്റം ഭാ​ഗ​ത്ത് മാ​ത്രം എ​ട്ടോ​ളം ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളു​ണ്ടാ​യി. തു​ന്പ​ച്ചി, മ​ണ​പ്പാ​ടി, ഇ​ല​പ്പ​ള്ളി, എ​ടാ​ട്, പൂ​ച്ച​പ്ര,പു​ത്തേ​ട് വ​ല​കെ​ട്ടി, കൂ​വ​പ്പ​ള്ളി, കു​ന്പ​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​കു​ന്ന​ത്. ഉ​രു​ൾ​പ്പൊ​ട്ട​ലി​നെ തു​ട​ർ​ന്നു കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത​നാ​ശം വി​ത​ച്ചു. മൂ​ന്നു​ങ്ക​വ​യ​ൽ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ പാ​ലം ത​ക​ർ​ന്നു.

മ​ണ​പ്പാ​ടി പാ​ല​ത്തി​നു മു​ക​ളി​ലും വെ​ള്ളം ക​യ​റി. മ​ണ​പ്പാ​ടി, നാ​ച്ചാ​ർ പു​ഴ​യോ​ര​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി ഗ​വ. യു​പി​സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു. 50-ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ​ന്ദ​ർ​ശി​ച്ചു. തൊ​ടു​പു​ഴ- മൂ​ല​മ​റ്റം റോ​ഡി​ൽ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല റോ​ഡി​ൽ കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വ​ട​ക്കേ​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഒ​ള​മ​റ്റ​ത്ത് റോ​ഡി​ലേ​ക്ക് പാ​റ​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​വും മ​ങ്ങാ​ട്ടു​ക​വ​ല, മ​ണ​ക്കാ​ട് ജം​ഗ്ഷ​ൻ, മൗ​ണ്ട് സീ​നാ​യി റോ​ഡ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​മൂ​ലം ഏ​റെ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൊ​ടു​പു​ഴ- മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ആ​വോ​ലി, വാ​ഴ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി​യ​തോ​ടെ ഈ ​റൂ​ട്ടി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം നി​ല​ച്ചു. ഇ​ടു​ക്കി​യി​ൽ രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം 21 വ​രെ നീ​ട്ടി.