ര​ക്ഷാ ദൗ​ത്യ​വു​മാ​യി എം​പി
Sunday, October 17, 2021 9:47 PM IST
തൊ​ടു​പു​ഴ: ദു​ര​ന്തമു​ഖ​ത്ത് ര​ക്ഷാ ദൗ​ത്യ​വു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത മേ​ഖ​ല​യി​ൽ വേ​ഗ​ത്തി​ൽ എ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു. സം​ഭ​വം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ കൂ​ട്ടി​ക്ക​ലി​ലും കൊ​ക്ക​യാ​റി​ലും എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി.
പെ​ട്ടി​മു​ടി ഉ​രു​ൾ പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വ നി​ര​യെ ഉ​ൾ​പ്പെ​ടു​ത്തി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രാ​ണ് ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ എ​ത്തി​യ​ത്. പെ​ട്ടി​മു​ടി​യി​ലും എം​പി​യു​ടെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം ​വ​ലി​യ സേ​വ​ന​മാ​ണ് ന​ട​ത്തി​യ​ത്.

ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞു

ക​രി​മ​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് മുളപ്പുറം ഫാ. ​ടി​സി​എം​എം യു​പി സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ തൊ​മ്മ​ൻ​കു​ത്ത് റോ​ഡി​ലേ​ക്ക് ആ​യി​രു​ന്നു ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞ​ത്. കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​ത്തേ​ക്ക് കെ​ട്ട് ഇ​ടി​ഞ്ഞെ​ങ്കി​ലും പ​ള്ളി​യ്ക്ക് കേ​ടു​പാ​ടു​ണ്ടാ​യി​ല്ല.