വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം ക​യ​റി
Sunday, October 17, 2021 10:27 PM IST
വണ്ടി​പ്പെ​രി​യാ​ർ: ചു​ര​ക്കു​ള​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം ക​യ​റി. ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നു, വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത മ​ന​സി​ലാ​ക്കി ഒ​ട്ടേ​റെ സാ​ധ​ന​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഒ​രാ​ഴ്ച എ​ടു​ത്തേ​ക്കും. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മു​ള്ള​വ​ർ മാ​ത്രം ആ​ശു​പ​ത്രി​യി​ൽ എ​ത്തേ​ണ്ട​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡോ​ണ്‍​ബോ​സ്കോ അ​റി​യി​ച്ചു.

കാ​ഞ്ചി​യാ​ർ
മേ​ഖ​ല​യി​ൽ നാ​ശം

ക​ട്ട​പ്പ​ന: തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ കാ​ഞ്ചി​യാ​ർ ഏ​ഴാം വാ​ർ​ഡി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. പ​ള്ളി​പാ​ല​ക്കാ​ട്ട് തോ​മ​സ് ജോ​സ​ഫ്, ചേ​പ്പാ​ൻ​കു​ന്നേ​ൽ എം.​ആ​ർ. ദാ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ മ​ഴ​യി​ൽ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ചേ​പ്പാ​ൻ​കു​ന്നേ​ൽ എം.​ആ​ർ. ദാ​സി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞും വീ​ടി​നു പു​റ​കി​ലേ​ക്ക് കൂ​റ്റ​ൻ ക​ല്ലു​ക​ൾ വീ​ണും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പ​ള്ളി​പാ​ല​ക്കാ​ട് തോ​മ​സ് ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലേ​ക്ക് പാ​റ​ക്ക​ല്ല് പ​തി​ച്ചു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.