ഗ​താ​ഗ​തം മു​ട​ങ്ങി​യി​ട്ട് ഇ​ന്നു നാ​ലാംദി​വ​സം
Monday, October 18, 2021 10:04 PM IST
പീ​രു​മേ​ട്: പെ​രു​വ​ന്താ​നം -ആ​ന​ചാ​രി റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ട് ഇ​ന്നു നാ​ലാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ര്‍. റോ​ഡി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്കു പോ​ലും വ​ല​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ മ​ഴ​യി​ല്‍ റോ​ഡി​ല്‍ പ​ത്തി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചെ​റി​യ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ​ത്.
ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം കൂ​റ്റ​ന്‍ പാ​റ​ക​ളും മ​ണ്ണും വ​ന്നു പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യി ഒ​ലി​ച്ചു പോ​യി. മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ വ​ന്‍ മ​ര​ക്കൊ​മ്പു​ക​ളും വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളും ഒ​ഴു​കി​യെ​ത്തി. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഏ​റെ​യും നി​ലം​പൊ​ത്തി. കൂ​റ്റ​ന്‍ പാ​റ​ക​ള്‍ വ​ഴി​യി​ല്‍ കി​ട​ക്കു​ന്ന​തി​നാ​ല്‍ എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു ന​ട​ന്നു പോ​ലും പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.
പെ​രു​വ​ന്താ​ന​ത്തു തു​ട​ങ്ങി ആ​ന​ചാ​രി വ​ഴി അ​ഴ​ങ്ങാ​ട്ടി​ല്‍ അ​വ​സാ​നി​ക്കു​ന്ന അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് ഒ​റ്റ ദി​വ​സ​ത്തെ മ​ഴ​യി​ല്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​ത്. ഈ ​റോ​ഡും ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും മാ​ത്ര​മാ​ണ് പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ഏ​ക യാ​ത്രാ​മാ​ര്‍​ഗം. ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ള്‍ പെ​രു​വ​ന്താ​നം പ​ള്ളി ജം​ഗ്ഷ​നി​ല്‍ വ​രെ മാ​ത്ര​മാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് എ​ത്താ​ന്‍ ക​ഴി​യു​ക. വ​യോ​ധി​ക​ര്‍, രോ​ഗി​ക​ള്‍ തു​ട​ങ്ങി ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കേ​ണ്ട​വ​രും അ​പ്ര​തീ​ക്ഷി​ത അ​സു​ഖ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക​രു​തേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യി​ല്‍ ക​ഴി​യു​ക​യാ​ണ്.
രാ​ഷ്ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ നേ​തൃ​ത്വ​ത്തി​ല്‍ നി​ന്ന് ആ​രും പ്ര​ദേ​ശ​ത്തേ​ക്കു തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ല്ലാ​വ​രും കൊ​ക്ക​യാ​റി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ജീ​വ​ന്‍ ന​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും അ​തി​നേ​ക്കാ​ള്‍ ഭ​യാ​ന​ക ദു​ര​ന്ത​മാ​ണ് ആ​ന​ചാ​രി, അ​ഴ​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 28 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച. എ​ന്നാ​ല്‍, റോ​ഡ് പൂ​ര്‍​വാ​വ​സ്ഥ​യി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ പോ​ലും ഈ ​തു​ക പ​ര്യാ​പ്ത​മാ​കി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി യാ​ത്രാ​മാ​ര്‍​ഗം തു​റ​ന്നു ന​ല്‍​ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.