ദു​രി​ത ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ണം
Monday, October 18, 2021 10:08 PM IST
തൊ​ടു​പു​ഴ: മ​ഴ​ക്ക​ടു​തി​യി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷിനാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണം. തൊ​ടു​പു​ഴ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ൽ ചി​ല​ത് ന​ട​പ്പാ​ക്കാ​നു​ണ്ട്.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ഇ​തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ: മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​വും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക അ​ടി​യ​ന്ത​ര​മാ​യ 25000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ.​ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല​രു​ടെ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും സ​ന്പാ​ദ്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ടു. ഇ​വ​ർ​ക്ക് സ്ഥ​ലം ന​ൽ​കി വീ​ടു നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.