പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ​ണം
Wednesday, October 27, 2021 10:05 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.​അ​ണ​ക്കെ​ട്ട തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ പെ​രി​യാ​റ്ി​ന്‍റെ തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ അ​വ​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
തീ​ര​ങ്ങ​ളി​ലു​ള്ള​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്ക​ണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വെ​ളി​ച്ചം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ്, ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ വ​കു​പ്പു​ക​ൾ ലൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​രി​ക്ക​ണം. പീ​രു​മേ​ട്, ഉ​ടു​ന്പ​ഞ്ചോ​ല,ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും മ​ഞ്ചു​മ​ല, പെ​രി​യാ​ർ, കു​മ​ളി, ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ,ആ​ന​വി​ലാ​സം, ഏ​ല​പ്പാ​റ, കാ​ഞ്ചി​യാ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണം.​
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്നും ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള എ​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു ഇ​ടു​ക്കി ആ​ർ​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.