രാ​ജാ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ
Friday, November 26, 2021 10:10 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് വി​ല്ലേ​ജോ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ​വി​ടു​തി​ക്കു സ​മീ​പ​മു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​പ​ണി​യു​ന്ന​തി​നാ​യ​ണ് രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം റോ​ഡി​ലു​ള്ള നി​കു​തി വ​കു​പ്പി​ന്‍റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ത്ക്കാ​ലി​ക​മാ​യി മാ​റു​ന്ന​തെ​ന്ന് വി​ല്ലേ​ജാ​ഫീ​സ​ർ എ.​വി. സു​രേ​ഷ്കു​മാ​ർ അ​റി​യി​ച്ചു.
നി​ർ​മി​തി കേ​ന്ദ്ര​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 45 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നി​ല​വി​ൽ വി​ല്ലേ​ജോ​ഫീ​സ് ഇ​രി​ക്കു​ന്ന സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.