ക​രി​മ​ണ്ണൂ​രി​ന്‍റെ അ​ക്ഷ​ര വെ​ളി​ച്ചം വി​ജ​യ​ൻ സാ​ർ ഓ​ർ​മ​യാ​യി
Saturday, November 27, 2021 10:23 PM IST
ക​രി​മ​ണ്ണൂ​ർ: പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി​യ വി​ജ​യ​ൻ സാ​ർ ഓ​ർ​മ​യാ​യി. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

അ​ര​നൂ​റ്റാ​ണ്ടോ​ളം വി​ദ്യാ​ഭ്യാ​സ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​ത്. ക​രി​മ​ണ്ണൂ​രി​ൽ വി​ന്നേ​ഴ്സ് കോ​ള​ജ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ചു. പി​ന്നീ​ട് വി​ന്നേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ളും പ​ടു​ത്തു​യ​ർ​ത്തി. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തം​ഗം, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ക​രി​മ​ണ്ണൂ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ഡി​സി​സി അം​ഗം, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ക​രി​മ​ണ്ണൂ​രി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം വി​ന്നേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ളി​ലും ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും തു​ട​ർ​ന്നു വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ ഇ.​എം ആ​ഗ​സ്തി, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി​പ്പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​രം 4.30-ഓ​ടെ വീ​ട്ടു​വ​ള​പ്പി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.