ലോ​റി​യി​ൽ ക​യ​റ്റി​യ ത​ടി മ​റി​ഞ്ഞു വീ​ണ് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം പ്ലാ​ന്‍റേഷ​നി​ൽ ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ത​ടി മ​റി​ഞ്ഞു വീ​ണ് നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​രി​ങ്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ഗ്രി​ൻ​സ് പീ​റ്റ​ർ, എ.​എം.​മാ​ണി, ബേ​ബി വെ​ളി​മ​റ്റ​ത്തി​ൽ, ടി.​കെ.​ദി​നേ​ശ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ത​ടി ക​യ​റ്റി​യ ലോ​റി മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ ചെ​ളി​യി​ൽ പു​ത​ഞ്ഞ് ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞു.
ഈ ​വ​ശ​ത്ത് ചാ​യ കു​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ലെ​യാ​ണ് ത​ടി വീ​ണ​ത്. ലോ​റി ചെ​രി​യു​ന്ന​തു ക​ണ്ട ചി​ല​ർ ഓ​ടി മാ​റി​യ​തോ​ടെ​യാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
പ​രി​ക്കേ​റ്റ​വ​രെ മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.