ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താറാ​ലി നാ​ളെ
Monday, November 29, 2021 10:32 PM IST
തൊ​ടു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ​വി​ഡി​നെ​തി​രേ ഒ​രു മ​ഹാ​യു​ദ്ധം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഡി​സ്ട്രി​ക് 318ഇ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ എ​റ​ണാ​കു​ള​ത്തു നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് ജാ​ഗ്ര​താ റാ​ലി ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി അ​സി.​ ക​മ്മീ​ഷ​ണ​ർ സാ​ജ​ൻ സേ​വ്യ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തൃ​പ്പൂ​ണി​ത്തു​റ, പ​റ​വൂ​ർ, അ​ങ്ക​മാ​ലി, പെ​രു​ന്പാ​വൂ​ർ, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ പി​ന്നി​ട്ട് 6.30ന് ​തൊ​ടു​പു​ഴ​യി​ൽ സ​മാ​പി​ക്കും.
റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് കോ​വി​ഡ് കി​റ്റു​ക​ളും മ​റ്റ് സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​സി. ​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​വൈ​എ​സ്പി കെ. ​സ​ദ​ൻ, അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി ലൂ​ക്ക്, ടോം ​ജോ​സ്, കെ. ​സു​ദ​ർ​ശ​ൻ, എ​ൻ.​എ​ൻ. സ​ന​ൽ, നോ​ബി സു​ദ​ർ​ശ​ന​ൻ, ജെ​യ്സ് ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.