ഇ​ട​ഞ്ഞുനി​ന്ന അം​ഗ​ങ്ങ​ളെ അ​നു​ന​യി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ്
Wednesday, December 1, 2021 10:36 PM IST
മൂ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ര​ണ്ട് അം​ഗ​ങ്ങ​ൾ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​തു മൂ​ലം മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന​തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സി​ൽ അ​നു​ന​യ ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു. മു​ൻ എം​എ​ൽ​എ എ.​കെ.​മ​ണി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. കോ​ണ്‍​ഗ്ര​സി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി തു​ട​രു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 21 അം​ഗ​ങ്ങ​ളു​ള്ള മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് 11 ഉം ​എ​ൽ​ഡി​എ​ഫി​ന് പ​ത്തും വീ​തം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
ഇ​തി​ൽ ര​ണ്ടു പേ​ർ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കു​മെ​ന്നു​മു​ള്ള അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു വ​ന്ന​ത്. ര​ണ്ടു അം​ഗ​ങ്ങ​ളെ കൂ​ടി കി​ട്ടു​ന്ന​തോ​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു കൂ​ട്ട​ൽ. പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും വി​മ​ർ​ശി​ച്ചാ​യി​രു​ന്നു അ​വി​ശ്വാ​സ പ്ര​മേ​യം ന​ൽ​കി​യ​ത്.