സു​ഗ​ന്ധം വി​ള​യും മ​ല​നി​ര​ക​ള്‍
Tuesday, January 25, 2022 10:33 PM IST
ഇ​ടു​ക്കി​യു​ടെ സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ കാ​ര്‍​ഷി​ക സ​മൃ​ദ്ധി. ഏ​ല​വും കു​രു​മു​ള​കും തേ​യി​ല​യും കാ​പ്പി​യും കൊ​ക്കോ​യു​മൊ​ക്കെ വി​ള​യു​ന്ന മ​ല​മ​ട​ക്കു​ക​ള്‍ ഫാം ​ടൂ​റി​സ​ത്തി​ന്‍റെ പു​തി​യ സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. കു​ടി​യേ​റ്റ കാ​ലം മു​ത​ല്‍ ഇ​വി​ട​ത്തു​കാ​ര്‍ എ​ല്ലു​മു​റി​യെ പ​ണി​യെ​ടു​ത്ത് കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടും കാ​ലാ​വ​സ്ഥ​യോ​ടും പൊ​രു​തി നേ​ടി​യ​താ​ണ് ഈ ​പു​രോ​ഗ​തി. ഗ്രോ ​മോ​ര്‍ പ​ദ്ധ​തി​പ്ര​കാ​രം കു​ടി​യി​രു​ത്ത​പ്പെ​ട്ട​വ​രും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ച്ചേ​ര്‍​ന്ന​വ​രും ഇ​ടു​ക്കി​യു​ടെ കു​ന്നി​ന്‍​ചെ​രി​വു​ക​ളി​ല്‍ വി​യ​ര്‍​പ്പൊ​ഴു​ക്കി നേ​ടി​യ സ​മ്പ​ദ്സ​മൃ​ദ്ധി ഇ​പ്പോ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല​യി​ലെ ഏ​ല​മ​ല​ക്കാ​ടു​ക​ള്‍ രാ​ജ​ഭ​ര​ണ കാ​ലം മു​ത​ല്‍ ലോ​ക​ത്തി​ന് അ​ത്ഭു​തം സ​മ്മാ​നി​ച്ച ഭൂ​മി​ക​യാ​ണ്. കാ​ടു​ക​ളി​ല്‍ സ്വ​ഭാ​വി​ക​മാ​യി വ​ള​ര്‍​ന്നി​രു​ന്ന ഏ​ല​ച്ചെ​ടി​ക​ളി​ല്‍ നി​ന്നും ഏ​ല​ക്കാ​യ ശേ​ഖ​രി​ച്ചാ​ണ് കൃ​ഷി​യു​ടെ ആ​രം​ഭം. പി​ന്നീ​ട് ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ളി​ലേ​ക്കും മി​ക​ച്ച വി​ള​വു ത​രു​ന്ന ഇ​ന​ങ്ങ​ളി​ലേ​ക്കും ക​ര്‍​ഷ​ക​ര്‍ ചേ​ക്കേ​റി. ഇ​തോ​ടെ ഏ​ലം കൃ​ഷി വ്യാ​പ​ക​മാ​കു​ക​യും വ്യാ​പാ​ര വാ​ണി​ജ്യ മേ​ഖ​ല​ക​ള്‍​ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വ് പ​ക​രു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ കു​ടി​യേ​റ്റ കാ​ലം മു​ത​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന വി​ള​ക​ളി​ല്‍ ഒ​ന്നാ​ണ് കു​രു​മു​ള​ക്. ഉ​ന്ന​ത ഗു​ണ​മേ​ന്മ​യു​ള്ള ഇ​ടു​ക്കി​യു​ടെ കു​രു​മു​ള​കി​ന് ലോ​ക മാ​ര്‍​ക്ക​റ്റി​ല്‍ വ​ലി​യ സ്ഥാ​ന​മു​ണ്ട്. വി​ല​ക്കു​റ​വി​നൊ​പ്പം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ ബാ​ധ​യും ഹൈ​റേ​ഞ്ചി​ലെ കു​രു​മു​ള​ക് കൃ​ഷി​യെ വ​ന്‍ തോ​തി​ല്‍ ബാ​ധി​ച്ചു. ഇ​തോ​ടെ പ​ല​രും കു​രു​മു​ള​ക് ചെ​ടി​ക​ള്‍ പി​ഴു​തു​മാ​റ്റി മ​റ്റ് കൃ​ഷി​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു.

ഏ​ല​വും കു​രു​മു​ള​കും പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ ക​ര്‍​ഷ​ക​ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് കൈ​ത്താ​ങ്ങ് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. കു​രു​മു​ള​കി​ന് കു​റ​ഞ്ഞ​ത് 700 രൂ​പ​യും ഏ​ല​ത്തി​ന് ഉ​ത്പാ​ദ​ന ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ര​ണ്ടാ​യി​രം രൂ​പ​യും ത​റ​വി​ല നി​ശ്ച​യി​ക്ക​ണം.

രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കൂ​ടി​യ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള തൈ​ക​ള്‍, കാ​ലാ​നു​സൃ​ത​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി വേ​ണം. ഏ​ല​ത്തി​നെ​യും കു​രു​മു​ള​കി​നെ​യും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സോ​ണാ​ക്കി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി​ക്ക് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.