ച​ന്ദ​ന​ക്ക​ട​ത്ത്; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Tuesday, January 25, 2022 10:33 PM IST
മ​റ​യൂ​ര്‍: സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ നി​ന്ന് ച​ന്ദ​നം ക​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ​ക്കൂ​ടി വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. ഒ​രാ​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. കു​ണ്ട​ക്കാ​ട് സ്വ​ദേ​ശി ആ​ന​ന്ദ​രാ​ജാ(38)​ണ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​ട​ക്ക​ട​വ് സ്വ​ദേ​ശി സോ​ള​മ(40)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ച​ന്ദ​ന​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക് മു​മ്പ് പി​ടി​കൂ​ടി​യ രാ​ജേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്. കാ​ര​യൂ​രി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന് ച​ന്ദ​ന മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്.

കി​ണ​റ്റി​ല്‍ വീ​ണ ആ​ട്ടി​ന്‍​കു​ട്ടി​യെ ര​ക്ഷി​ച്ചു

അ​റ​ക്കു​ളം: കി​ണ​റ്റി​ല്‍ വീ​ണ ആ​ട്ടി​ന്‍​കു​ട്ടി​യെ അ​ഗ്‌​നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. അ​റ​ക്കു​ളം ആ​ലി​ന്‍​ചു​വ​ട് ചാ​ല​പ്പു​റ​ത്ത് സ​ജീ​വ​ന്‍റെ 20 ദി​വ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ന്‍​കു​ട്ടി​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കി​ണ​റ്റി​ല്‍ വീ​ണ​ത്. മൂ​ല​മ​റ്റം അ​ഗ്‌​നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ​ത്തി ആ​ട്ടി​ന്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. സേ​നാം​ഗ​മാ​യ ബി. ​പ്ര​ദീ​പാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി ആ​ട്ടി​ന്‍​കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ അ​സീ​സ് നേ​തൃ​ത്വം ന​ല്‍​കി.