ന​ഗ​ര​ത്തെ​യും പ​രി​സ​ര​ങ്ങ​ളെ​യും വി​റ​പ്പി​ച്ച് മോ​ഷ്ടാ​ക്ക​ൾ: പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ്
Friday, January 28, 2022 10:25 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും മോ​ഷ്ടാ​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​വ​ർ​ച്ച​യ്ക്കു പു​റ​മെ ബൈ​ക്കു മോ​ഷ​ണ​വും ബ​സി​നു​ള്ളി​ലെ ബാ​ഗ് ക​വ​ർ​ച്ച​യും വീ​ണ്ടും പ​തി​വാ​കു​ക​യാ​ണ്. ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ബൈ​ക്ക് മോ​ഷ​ണം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നേ​ര​ത്തെ ഒ​ട്ടേ​റെ ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളാ​ണ് ന​ഗ​ര​ത്തി​ന​ക​ത്തും പു​റ​ത്തും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്.

പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി​യ​തോ​ടെ മോ​ഷ​ണ​ത്തി​ന് അ​റു​തി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​ത് ക​വ​ർ​ച്ചാ സം​ഘ​ങ്ങ​ൾ വീ​ണ്ടും തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ത​ന്പ​ടി​ച്ച​തി​ന്‍റെ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം വെ​ട്ടി​മ​റ്റം ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​സി. റ​ബേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 1200 കി​ലോ റ​ബ​ർ ഷീ​റ്റാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ല​യ​ന്താ​നി കാ​നാ​പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക​ട​യു​ടെ പി​ൻ​വാ​തി​ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ഇ​ത്ര​യ​ധി​കം ഷീ​റ്റ് ക​വ​ർ​ന്ന​ത്. ഇ​തി​നു​പു​റ​മേ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ണ്ണാ​യി​ര​ത്തോ​ളം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു.

മോ​ഷ​ണ​ത്തി​നു​പി​ന്നി​ൽ വ​ലി​യ സം​ഘം ഉ​ണ്ടാ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ത്ര​യും റ​ബ​ർ​ഷീ​റ്റ് ക​ട​ത്തി​ക്കൊ​ണ്ടു പോ​ക​ണ​മെ​ങ്കി​ൽ അ​തി​നു​ത​ക്ക സം​വി​ധാ​ന​ത്തോ​ടെ​യാ​കാം മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​ക​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല.

വ​ഴി​ത്ത​ല​യി​ൽ വീ​ടി​നു സ​മീ​പം പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം​പോ​യി. വ​ഴി​ത്ത​ല കു​രി​ശു​ങ്ക​ൽ ഡോ. ​അ​തു​ൽ ജോ​യി​യു​ടെ എ​ൻ​ഫീ​ൽ​ഡ് ഹി​മാ​ല​യ​ൻ ബു​ള്ള​റ്റ് ബൈ​ക്കി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് ബൈ​ക്ക് ക​ട​ത്തി​യ​ത്. വ​ള​രെ വി​ദ​ഗ്ധ​മാ​യാ​ണ് ബൈ​ക്കി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്ത് വാ​ഹ​നം പു​റ​ത്തേ​ക്ക് ത​ള്ളി​യി​റ​ക്കി സ്റ്റാ​ർ​ട്ടു​ചെ​യ്തു കൊ​ണ്ടു​പോ​യ​ത്. സ്ഥി​രം ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ലോ​ക്ക് ത​ക​ർ​ത്ത് വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന പോ​ത്തി​നെ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. പെ​രു​ന്പി​ള്ളി​ച്ചി​റ ക​റു​ക കൊ​ച്ചി​ല​വു​ങ്ക​ൽ ല​ത്തീ​ഫി​ന്‍റെ പോ​ത്തി​നെ​യാ​ണ് ക​ഴി​ഞ്ഞ 16ന് ​രാ​ത്രി മോ​ഷ്ടാ​ക്ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ​ത്.

കോ​ലാ​നി -വെ​ങ്ങ​ല്ലൂ​ർ ബൈ​പ്പാ​സി​ൽ മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പാ​ട​ത്തു കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ മോ​ഷ്ടാ​ക്ക​ൾ പി​ക്ക് അ​പ്പ് വാ​നി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ​യും കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വാ​ഹ​ന​ത്തെ​യോ പ്ര​തി​ക​ളെ​കു​റി​ച്ചോ സൂ​ച​ന​ക​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല.
ഏ​താ​നും ദി​വ​സം​മു​ന്പ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ കൃ​ഷി വ​കു​പ്പ് ഓ​ഫീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ബാ​ഗി​ൽ​നി​ന്നും പ​ണ​വും രേ​ഖ​ക​ളും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ബ​സി​ൽ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പം ബ​സി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബാ​ഗ് തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ണ​വും രേ​ഖ​ക​ളും ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി. ബ​സ് യാ​ത്ര​ക്കി​ട​യി​ൽ നാ​ടോ​ടി​ക​ളെ​ന്നു തോ​ന്നി​ക്കു​ന്ന സ്ത്രീ​ക​ൾ തി​ര​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു. ബ​സി​ൽ മ​നഃ​പൂ​ർ​വം തി​ര​ക്ക് സൃ​ഷ്ടി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ​യും പ​ല വീ​ട്ട​മ്മ​മാ​രു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ക്കം ബ​സി​ൽ​നി​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ബ​സു​ക​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ച​തി​നെ​ത്ത​ട​ർ​ന്ന് വ​നി​ത പോ​ലീ​സി​നെ മ​ഫ്തി​യി​ൽ ബ​സു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു കാ​ര്യ​മാ​യ പ്ര​യോ​ജ​നം ചെ​യ്തി​ല്ല.
പ​ല​പ്പോ​ഴും മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന​ത്.

എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ൾ മു​ഖം മ​റ​ച്ചും മാ​സ്കും ഹെ​ൽ​മ​റ്റും മ​റ്റും ധ​രി​ച്ചു​മാ​ണ് ഇ​പ്പോ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ ഇ​വ​രെ തി​രി​ച്ച​റി​യു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടാ​തെ കോ​വി​ഡ് സം​ബ​ന്ധി​ച്ച ഡ്യൂ​ട്ടി വ​ർ​ധി​ച്ച​തോ​ടെ പോ​ലീ​സ് പ​ട്രോ​ളിം​ഗി​നു കു​റ​വു​വ​ന്ന​തും മോ​ഷ്ടാ​ക്ക​ൾ​ക്ക് സ​ഹാ​യ​മാ​യി​ട്ടു​ണ്ട്.