ന്യൂനപക്ഷ മോർച്ച സ​മ​രം നടത്തി
Thursday, May 5, 2022 11:13 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​തീ​യ ജ​ന​താ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സ​മ​രം ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ൾ, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി, എ​ൻ​എ​സ്എ​സ്, അ​തി​ജീ​വ​ന പോ​ര​ാട്ട വേ​ദി, ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന്‍റെ തു​ട​ക്കം.

ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ നോ​ബി​ൾ മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ൻ​എ​സ്എ​സ് ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. മ​ണി​ക്കു​ട്ട​ൻ, അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി ചെ​യ​ർ​മാ​ൻ റ​സാ​ഖ് ചൂ​ര​വേ​ലി​യി​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ബി​ജെ​പി നേ​താ​ക്ക​ളാ​യ ശ്രീ​ന​ഗ​രി ര​ജ​ൻ, ര​തീ​ഷ് വ​ര​കു​മ​ല, ജെ. ​ജ​യ​കു​മ​ർ, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, കെ. ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​യി​രു​ന്നു സ​മ​രം.