എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന- വി​പ​ണ​നമേ​ള സ​മാ​പി​ച്ചു
Sunday, May 15, 2022 11:00 PM IST
ഇ​ടു​ക്കി: സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​ത്തോ​പ്പ് ജി​വി​എ​ച്ച്എ​സ് സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്നു വ​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന സ​മാ​പി​ച്ചു. തു​ട​ക്കം മു​ത​ൽ മേ​ള​യ്ക്ക് വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ച​ത്.ഒ​രാ​ഴ്ച​യ്ക്കി​ടെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ ക​ണ്ടു മ​ട​ങ്ങി. പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളി​ലും വി​പ​ണ​ന സ്റ്റാ​ളു​ക​ളി​ലും ഒ​രേ പോ​ലെ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ മേ​ള​യി​ൽ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​രു​ന്ന ഭ​ക്ഷ്യ​മേ​ള​യും ശ്ര​ദ്ധേ​യ​മാ​യി. വൈ​വി​ധ്യം തീ​ർ​ത്ത രു​ചി​യ​നു​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ച​റി​യാ​ൻ കു​ടും​ബ​ശ്രീ ക​ഫേ​ക​ളി​ൽ ഭ​ക്ഷ​ണ​പ്രി​യ​രു​ടെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന സെ​മി​നാ​റു​ക​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ ക​ലാ​സ​ന്ധ്യ​യി​ലും വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ഇ​ന്ന​ലെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഭാ​ര്യ റാ​ണി തോ​മ​സി​നും മ​ക​ൾ ആ​ൻ​മ​രി​യ​ക്കു​മൊ​പ്പം പ്ര​ദ​ർ​ശ​ന മേ​ള സ​ന്ദ​ർ​ശി​ച്ചു.

എ​ക്സൈ​സ് വ​കു​പ്പൊ​രു​ക്കി​യ സ്റ്റാ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന ല​ഹ​രി​ക്കെ​തി​രെ ഒ​രു ത്രോ ​പ​രി​പാ​ടി​യി​ൽ ബാ​സ്ക​റ്റ് ബോ​ൾ ത്രോ ​ചെ​യ്ത് മ​ന്ത്രി​യും കു​ടും​ബ​വും പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി.