കി​ട​പ്പുരോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഉ​റു​ന്പ​രി​ച്ച നി​ല​യി​ൽ
Wednesday, May 18, 2022 11:12 PM IST
നെ​ടു​ങ്ക​ണ്ടം: കി​ട​പ്പുരോ​ഗി​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ച്ച​ടി എ​സ്എ​ൻ എ​ൽ​പി​സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ക​ലാ​സ​ദ​നം അ​മ്മി​ണി (70)യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഉ​റു​ന്പ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​ര​ണം സം​ഭ​വി​ച്ചി​ട്ട് ര​ണ്ട് ദി​വ​സ​ത്തോ​ള​മാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മ​ക​ൾ ര​ണ്ട് ദി​വ​സ​മാ​യി മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പ​ം ക​ഴി​ഞ്ഞു​.
രോ​ഗം മൂ​ലം ഒ​രു കാ​ൽ മു​റി​ച്ച​തോ​ടെ​യാ​ണ് വ​യോ​ധി​ക​യു​ടെ ജീ​വി​തം കി​ട​ക്ക​യി​ലാ​യ​ത്. ഭ​ർ​ത്താ​വ് ശ​ശി​ധ​ര​ൻ ഒ​രു വ​ർ​ഷം മു​ന്പ് മ​രി​ച്ചു. മാ​ന​സികാ​സ്വാ​സ്ഥ്യ​മു​ള്ള മ​ക​ൾ​ക്കൊ​പ്പ​മാ​ണ് വ​യോ​ധി​ക ക​ഴി​ഞ്ഞി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, പ​ഞ്ചാ​യ​ത്തു മെം​ബ​ർ, നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റ് ബ​ന്ധു​ക്ക​ളാ​രും എ​ത്താ​നി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​ത​ന്നെ സം​സ്കാ​രം ന​ട​ത്തി.