ക​ല്ലു​കു​ന്നു കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വീ​ണ്ടും ‘ഷോ​ക്ക്’16 ല​ക്ഷം രൂ​പ കു​ടി​ശി​ക
Thursday, May 19, 2022 11:07 PM IST
ക​ട്ട​പ്പ​ന : വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ട്ടി പ​ന്പ് ഹൗ​സി​ൽ വൈ​ദ്യു​ത ബോ​ർ​ഡ് നോ​ട്ടീ​സ് പ​തി​ച്ചു. 15,98,645 രൂ​പ​യാ​ണ് വൈ​ദ്യു​തി ബി​ൽ ഇ​ന​ത്തി​ൽ കെ ​എ​സ് ഇ ​ബി ക്ക് ​മു​ൻ​സി​പ്പാ​ലി​റ്റി ന​ൽ​കാ​നു​ള്ള​ത്. 27 ന് ​മു​ൻ​പാ​യി കു​ടി​ശി​ക തീ​ർ​ത്തി​ല്ലെ​ങ്കി​ൽ പ​ന്പ് ഹൗ​സി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കും. ക​ട്ട​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​യി​രു​ന്ന കാ​ല​ത്ത്
വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചു പോ​ന്നി​രു​ന്ന​ത് പ​ഞ്ചാ​യ​ത്താ​യി​രു​ന്നു. നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ പ​ദ്ധ​തി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം വാ​ട്ട​ർ​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റ​ണ​മെ​ന്നും വൈ​ദ്യു​തി​ബി​ൽ അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​ത്.
മാ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 11 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് കു​ടി​ശി​ക ഉ​ൾ​പ്പ​ടെ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ക​ഐ​സ്ഇ​ബി​യി​ൽ നി​ന്നും പ​ല​ത​വ​ണ കു​ടി​ശി​ക തീ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും വൈ​ദ്യു​തി​ബി​ൽ അ​ട​യ്ക്കാ​നാ​കി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​തി​ന് ശേ​ഷം മേ​യ് ആ​റി​ന് ക​ഐ​സ്ഇ​ബി സൂ​പ്ര​ണ്ട് ന​ൽ​കി​യ ക​ത്തി​നു വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന വ്യാ​പാ​ര​ത്തി​ന് ന​ഗ​ര​സ​ഭാ ഫ​ണ്ടി​ൽ​നി​ന്നും ധാ​ന​ധ​ർ​മം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി. അ​തേ​സ​മ​യം ഇ​തു​വ​രെ​യു​ള്ള വൈ​ദ്യു​തി കു​ടി​ശി​ക അ​ട​ച്ച് തീ​ർ​ക്കാ​തെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​മു​ണ്ടെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​ഥോ​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​ടെ​യും ക​ഐ​സ്ഇ​ബി​യു​ടെ​യും പ​ര​സ്പ​ര​മു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ്.