ഭ​ക്ഷ്യ വി​ഷ​ബാ​ധ: നെ​ടു​ങ്ക​ണ്ട​ത്ത് 80 പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം
Thursday, May 26, 2022 10:33 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് സ്വ​കാ​ര്യ ച​ട​ങ്ങി​ൽ വി​ത​ര​ണം​ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 80 പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ച​ര​മ​വാ​ർ​ഷി​ക ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പ​ട്ടം കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി.​കെ. പ്ര​ശാ​ന്ത് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നും റി​പ്പോ​ർ​ട്ട് ന​ൽ​കി.
തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ര​മ​വാ​ർ​ഷി​ക ച​ട​ങ്ങി​ൽ 100 പേ​രെ​യാ​ണ് ക്ഷ​ണി​ച്ചി​രു​ന്ന​ത്. സ്വ​കാ​ര്യ കേ​റ്റ​റി​ഗ് സ്ഥാ​പ​ന​ത്തി​നാ​ണ് ച​ട​ങ്ങി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചോ​റ്, കോ​ഴി​ക്ക​റി, മീ​ൻ ക​റി എ​ന്നി​വ​യാ​ണ് ച​ട​ങ്ങി​ൽ വി​ള​ന്പി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച 80 പേ​ർ​ക്ക് ശ​ർ​ദി, വ​യ​റി​ള​ക്കം, പ​നി, ക്ഷീ​ണം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടു.

അ​ഞ്ചു വ​യ​സു​കാ​ര​ൻ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്നും മ​രു​ന്ന് വാ​ങ്ങി​യെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി​യി​ൽ ചി​കി​ത്സ തേ​ടി.