കൃ​ഷി വെ​ട്ടി​ന​ശി​പ്പി​ച്ച​തി​നെ​തി​രേ റേ​ഞ്ച് ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധം
Friday, May 27, 2022 10:34 PM IST
കാ​ളി​യാ​ർ: വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​ഭൂ​മി​യി​ലെ കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ൾ താ​മ​സി​ച്ചു കൃ​ഷി ചെ​യ്തു​വ​രു​ന്ന പു​ര​യി​ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ളും തെ​ങ്ങു​ക​ളു​മാ​ണ് വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് സ്ഥ​ല​മു​ട​മ​ക​ളാ​യ കാ​ളി​യാ​ർ വ​ട്ട​ക്ക​ണ്ട​ത്തി​ൽ കു​മാ​രി, കൊ​ന്പ​നാ​ൽ ത​ങ്ക​മ്മ എ​ന്നി​വ​ർ പ​റ​ഞ്ഞു
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് കാ​ളി​യാ​ർ എ​സ്ഐ കെ.​എം. ജോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി പോ​ലീ​സ് ച​ർ​ച്ച ന​ട​ത്തി ഇ​വ​രി​ൽ​നി​ന്നും പ​രാ​തി എ​ഴു​തി​വാ​ങ്ങി. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ളി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​നം​വ​കു​പ്പി​ന്‍റെ പൂ​ർ​ണ അ​ധീ​ന​ത​യി​ൽ ജ​ണ്ട​യി​ട്ടു വേ​ർ​തി​രി​ച്ച ഭൂ​മി​യി​ലെ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച​തെ​ന്നും തേ​ക്കു പ്ലാ​ന്േ‍​റ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത കൈ​യേ​റ്റ സ്ഥ​ല​ത്തു നി​ന്ന മ​ര​ങ്ങ​ളാ​ണ് ഇ​തെ​ന്നും വ​നം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൂ​ടാ​തെ ഈ ​സ്ഥ​ല​ത്തി​നോ​ടു​ചേ​ർ​ന്നു​ള്ള അ​യ​ൽ​വാ​സി​ക​ൾ ഇ​വ​രു​ടെ വീ​ടി​ന​പ സ​മീ​പം അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​യും ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്നും ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സ​ജി എം. ​ജോ​സ​ഫ് പ​റ​ഞ്ഞു.
ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് സ്ഥ​ല​മു​ട​മ​ക​ൾ അ​റി​യി​ച്ചു.