ബ​ഫ​ർ സോ​ണ്‍: ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ
Friday, June 24, 2022 10:39 PM IST
രാ​ജ​കു​മാ​രി: ബ​ഫ​ർ സോ​ണ്‍ നി​യ​മ​ത്തി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
മ​നു​ഷ്യ​ാവ​കാ​ശ സം​ഘ​ട​ന​യാ​യ സെ​ൻ​ട്ര​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്ത​ൻ​പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു അ​യ്യ​ങ്കോ​ലി​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു. ജോ​ർ​ജ് അ​ന്പ​ഴം, ലി​സി സാ​ബു, കെ.​പി. ഷാ​ജി, സോ​ഫി രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നൊ​പ്പ​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.