ബ​ഫ​ർ സോ​ണ്‍! സു​പ്രീം കോ​ട​തി​യി​ൽ ക​ക്ഷി​ചേ​രും: ജോ​സ് കെ. ​മാ​ണി
Saturday, June 25, 2022 11:13 PM IST
ചെ​റു​തോ​ണി: വ​നം-​വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ കേ​സി​ൽ ക​ക്ഷി​ചേ​രു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി അ​റി​യി​ച്ചു.

ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക നി​യ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്രം ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ങ്ങ​ൾ സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യെ​യും അ​റി​യി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ റോ​ഷി അ​ഗ​സ്റ്റി​ൻ, ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, എം​എ​ൽ​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, മു​ൻ എം​എ​ൽ​എ തോ​മ​സ് ജോ​സ​ഫ്, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ,് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ൻ​റ​ണി, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, രാ​രി​ച്ച​ൻ നീ​ർ​ണാം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.