സ​ന്പൂ​ർ​ണ ആ​രോ​ഗ്യം സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, June 26, 2022 11:02 PM IST
മൂ​ന്നാ​ർ: പ​രി​സ്ഥി​തി, മൃ​ഗാ​രോ​ഗ്യം, മ​നു​ഷ്യാ​രോ​ഗ്യം എ​ന്നി​വ​യു​ടെ സം​യു​ക്ത പ്ര​വ​ർ​ത്ത​നം വ​ഴി സ​ന്പൂ​ർ​ണ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ദേ​വി​കു​ളം ബ്ലോ​ക്ക്ത​ല ആ​രോ​ഗ്യ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ർ​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഏ​കാ​രോ​ഗ്യം പ​ദ്ധ​തി​ക്ക് സു​പ്ര​ധാ​ന​മാ​യ സ്ഥാ​ന​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മൂ​ന്നാ​ർ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​രോ​ഗ്യ​മേ​ള ആ​രോ​ഗ്യ സ​ന്ദേ​ശ റാ​ലി​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. അ​ഡ്വ. എ. ​രാ​ജ എം​എ​ൽ​എ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​രോ​ഗ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ലോ​പ്പ​തി, ആ​യു​ർ​വദം, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്നു. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​റാ​ണി ദാ​സ, ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ രാ​ഹു​ൽ​കൃ​ഷ്ണ ശ​ർ​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഭ​വ്യ ക​ണ്ണ​ൻ, സി. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.