ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, June 26, 2022 11:02 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ന​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡിനു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ശ​ങ്ക​ര​ൻ​പാ​റ ക​ര​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.62 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വു പി​ടി​യി​ലാ​യി. ക​ണ്ണ​ഞ്ചി​റ വീ​ട്ടി​ൽ ടി​റ്റോ മോ​ൻ ടോ​മി ( 31) ആ​ണ് പി​ടി​യി​ലാ​യ​ത്.
റെ​യ്ഡി​ൽ പ്രി​വന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. അ​നി​ൽ, സി.​എ​സ്. വി​നേ​ഷ്, കെ.​എ​സ്. അ​സീ​സ്, ഗ്രേ​ഡ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ വി.​ആ​ർ. സു​ധീ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. സി​ജു മോ​ൻ, പി.​വി. നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെഎ​സ്ടിഎ ജി​ല്ലാ
പ്ര​വ​ർ​ത്ത​ക​യോ​ഗം

ചെ​റു​തോ​ണി: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ക​ട്ട​പ്പ​ന ബി ​ആ​ർ സി ​ഹാ​ളി​ൽ ന​ട​ന്നു. ജൂ​ലൈ 23 ന് ​ന​ട​ക്കു​ന്ന ജി​ല്ലാ മാ​ർ​ച്ചി​നും ധ​ർ​ണ​യ്ക്കും മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​വ​ർ​ത്ത​ക​യോ​ഗം സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജി. ​കെ. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ബി. മോ​ളി , സി. ​യേ​ശു​ദാ​സ് , കെ. ​ആ​ർ. ഷാ​ജി​മോ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം . ​ര​മേ​ഷ് ജി​ല്ലാ ട്ര​ഷ​റ​ർ എം. ​ആ​ർ. അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.