വ്യ​ക്തിഹ​ത്യയ്ക്കുള്ള ശ്ര​മം വി​ല​പ്പോ​വി​ല്ല: ഡീ​ൻ കു​ര്യാ​ക്കോ​സ്
Thursday, June 30, 2022 10:42 PM IST
അ​ടി​മാ​ലി: ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​ച്ച് ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നു​ള്ള സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ശ്ര​മം വി​ല​പ്പോ​വി​ല്ലെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.
വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ 2019 ഡി​സം​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ല്ല എ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്കു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണാ​യി 2019 ഒ​ക്ടോ​ബ​ർ 30ന് ​മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നു ശേ​ഷം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ജ​ന വ​ഞ്ച​ന​യാ​യ​തി​നാ​ലാ​ണ് താ​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.