ക​ർ​ഷ​ക​ർ അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ൽ: ഇ​ൻ​ഫാം
Thursday, June 30, 2022 10:42 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​തി​ജീ​വ​ന​ത്തി​ലു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ​ന്ന് ഇൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക​ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ. ഇ​ൻ​ഫാം കാഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക​ജി​ല്ലാ മാ​ർ​ക്കറ്റിം​ഗ് സെ​ൽ സ​മ്മേ​ള​ന​വും ബോ​ണ​സ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ.
രാ​ജ്യ​ത്തി​നു മു​ഴു​വ​ൻ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തേ​ക്കാ​ൾ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും കൃ​ഷി​ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കാ​ൾ വ​ന​ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും മ​നു​ഷ്യ​ത്വ​ത്തെ​ക്കാ​ൾ കാ​ട്ടു​നീ​തി​ക്കും പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​ള്ള ഒ​രു സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ന് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്. ആ​സി​യാ​ൻ, ആ​ർ​സി​ഇ​പി, ഗാ​ട്ട് മു​ത​ലാ​യ അ​ന്താ​രാ​ഷ്‌​ട്ര ക​രാ​റു​ക​ളി​ലൂ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക്ക് വി​ല​ങ്ങു​ക​ളി​ട്ട​പ്പോ​ൾ ബ​ഫ​ർ​സോ​ണി​ന്‍റെ പേ​രി​ലു​ള്ള നി​യ​ന്ത്രി​ത, നി​രോ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്രാ​ദേ​ശി​ക വി​പ​ണി​ക്കും കൈ​വി​ല​ങ്ങു​ക​ൾ അ​ണി​യി​ക്ക​പ്പെ​ടു​ന്പോ​ൾ സ്വ​ന്ത​മാ​യ വി​പ​ണി ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​ൻ​ഫാ​മി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ. ഗ്രാ​മത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലു​മു​ള്ള സം​ഘ​ട​ന​യു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ സോ​ണ​ൽ എ​ക്സ്ചേ​ഞ്ചു​വ​ഴി ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മാർക്ക​റ്റിം​ഗ് സെ​ൽ വ​ഴി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ കൂ​ട്ടി​ച്ചേ​ർത്തു.
യോ​ഗ​ത്തി​ൽ ഇ​ൻ​ഫാം അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​രി​ൽ​നി​ന്നു ശേ​ഖ​രി​ച്ച കാ​പ്പി​ക്കു​രു, ക​പ്പ എ​ന്നി​വ​യ്ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം ചെ​യ്തു. ഇ​തി​ലൂ​ടെ ഒ​രു കി​ലോ കാ​പ്പി​ക്കു​രു​വി​ന് 11.38 രൂ​പ​യും ഒ​രു കി​ലോ ക​പ്പ​യ്ക്ക് അ​ഞ്ചു രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വി​ല​യാ​യി ന​ൽ​കാ​ൻ ഇ​ൻ​ഫാ​മി​നായി. സം​ഭ​ര​ണ​വേ​ള​യി​ൽ​ത​ന്നെ വി​പ​ണി വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്കാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ൻ​ഫാം സം​ഭ​രി​ച്ച​ത്.
യോ​ഗ​ത്തി​ൽ ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക​ജി​ല്ലാ മാർക്ക​റ്റിം​ഗ് സെ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് വെ​ണ്‍​മാ​ന്ത​റ അധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാർ​ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, കാ​ർ​ഷി​ക​ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, കാർഷി​ക​ജി​ല്ലാ മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. സെ​ബാ​സ്റ്റ്യ​ൻ കൈ​ത​യ്ക്ക​ൽ, മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് സി. ​ചാ​ക്കോ ചേ​റ്റു​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.