തൊടുപുഴ: സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന ബഫർ സോണ്‍ സംബന്ധിച്ച കോടതി ഉത്തരവ് മറികടക്കാൻ നടപടി സ്വീകരിക്കും വരെ സമരം നടത്തുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതി. മൂവാറ്റുപുഴ നെസ്റ്റിൽ ചേർന്ന യോഗത്തിൽ രൂപത പ്രസിഡന്റ് ജോസ് പുതിയേടം അധ്യക്ഷത വഹിച്ചു.
മലയോര മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ സംസ്ഥാന-കേന്ദ്ര ർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്കാ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ ഭാഗമായി ആറിന് തൊടുപുഴ മേഖലയിലും ഒന്‍പതിന് കോതമംഗലം മേഖലയിലും ധർണ നടത്തുന്നതിനും ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
രൂപത ഡയറക്ടർ റവ.ഡോ.തോമസ് ചെറുപറന്പിൽ, ജനറൽ സെക്രട്ടറി ജോണ്‍ മുണ്ടൻകാവിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറി ഐപ്പച്ചൻ തടിക്കാട്ട്, ജോയി പോൾ , മത്തച്ചൻ കളപ്പുരയ്ക്കൽ, റോജോ വടക്കേൽ, സിൽവി ടോം, സീന സാജു മുണ്ടയ്ക്കൽ, ബിനു മണ്ണൂർ, യൂത്ത് കോ-ഓർഡിനേറ്റർ ഷൈജു ഇഞ്ചയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
കരിമണ്ണൂർ : ബഫർസോണ്‍ ഒഴിവാക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കരിമണ്ണൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. വന്യമ്യഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ബഫർസോണ്‍, വന്യമ്യഗശല്യം എന്നീ വിഷയങ്ങൾ ഉയർത്തി കരിമണ്ണൂർ മേഖലയുടെ ആഭിമുഖ്യത്തിൽ 12നു ഉടുന്പന്നൂരിൽ പ്രതിഷേധയോഗം നടത്തും.
കരിമണ്ണൂർ ഫൊറോന പ്രസിഡന്റ് ഷാജിമോൻ പി. ലൂക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫൊറോന ഡയറക്ടർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, രൂപത വൈസ് പ്രസിഡന്റ് കെ.എം. മത്തച്ചൻ, സെക്രട്ടറി ജോർജ് പാലപറന്പിൽ, ഫൊറോനാ സെക്രട്ടറി ബിനോയ് കരിനേട്ട്, ഷാജു ശാസ്താംകുന്നേൽ, ബിജോ ചേരിയിൽ, ജോണിച്ചൻ വാരികാട്ട്, സിറിയക്ക് വടക്കേക്കുറ്റ്, തങ്കച്ചൻ കാക്കനാട്ട്, ജോസ് തെക്കേൽ, ജോസ് കുന്നപ്പിള്ളിൽ, ആശ മൊടുർ, ബിജിമോൾ എന്നിവർ പ്രസംഗിച്ചു.