അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച ഗാ​ന്ധിസ്മാ​ര​കം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ശു​ചി​യാ​ക്കി
Friday, August 12, 2022 11:01 PM IST
നെ​ടു​ങ്ക​ണ്ടം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത് ഗാ​ന്ധി സ്മാ​ര​കം ശു​ചീ​ക​രി​ച്ചു. നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്പി​ലാ​ണ് 25 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ഗാ​ന്ധി സ്മാ​ര​കം ഉ​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ഈ ​സ്മാ​ര​ക​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി പോ​ലു​ള്ള പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ൽ മു​ന്പ് പു​ഷ്പാ​ർ​ച്ച​ന​യും മ​റ്റും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് പ​ഞ്ചാ​യ​ത്തു​പോ​ലും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി. സ്മാ​ര​കം പ​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ എ​ല്ലാ​വ​ർ​ഷ​വും പെ​യി​ന്‍റ​ടി​ച്ച് സം​ര​ക്ഷി​ച്ചു​പോ​ന്നി​രു​ന്നു.
അ​ടു​ത്തി​ടെ​യാ​യി സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ബാ​ങ്കു​ക​ളി​ൽ​നി​ന്നു​മു​ള്ള വി​വി​ധ മാ​ലി​ന്യ​ങ്ങ​ൾ ഈ ​സ്മാ​ര​ക​ത്തി​നു മു​ന്പി​ലാ​ണ് ത​ള്ളു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വേ​സ്റ്റ് ബോ​ട്ടി​ൽ ബൂ​ത്ത് സ്ഥാ​പി​ച്ച​തും ഈ ​സ്മാ​ര​ക​ത്തോ​ടു ചേ​ർ​ന്നാ​ണ്.
ഗാ​ന്ധി​ജി​യോ​ടു​ള്ള അ​വ​ഹേ​ള​ന​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി മാ​റി​യ സ്മാ​ര​ക​ത്തി​ന്‍റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം​ചെ​യ്യു​ക​യും സ്മാ​ര​കം പെ​യി​ന്‍റ​ടി​ച്ച് മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തു.
ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.