വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ജാ​ക്ക് ഹാ​മ​ർ ട്രാ​ക്ട​ർ മോ​ഷ്ടി​ച്ചു
Friday, August 12, 2022 11:03 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ജാ​ക്ക് ഹാ​മ​ർ ട്രാ​ക്ട​ർ രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യി. ഇ​ന്ധ​നം തീ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​ക്ക​ൾ വാ​ഹ​നം റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു. ക​ല്ലാ​ർ പൊ​ടി​പ്പാ​റ​യി​ൽ ഷം​സു​ദീ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രാ​ക്ട​റാ​ണ് മോ​ഷ്ടി​ച്ച​ത്. വീ​ടി​നു സ​മീ​പം റോ​ഡ​രി​കി​ലാ​ണ് വാ​ഹ​നം പ​തി​വാ​യി നി​ർ​ത്തി​യി​ടാ​റ്.
നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ലു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ വ​ട്ട​പ്പാ​റ​യ്ക്കു സ​മീ​പം റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
മ​ഴ​ക്കാ​ലം ആ​യ​തി​നാ​ൽ ജാ​ക്ക് ഹാ​മ​റി​ന് ഓ​ട്ടം കു​റ​വാ​യി​രു​ന്നു. ഇ​തി​നാ​ൽ വ​ള​രെ കു​റ​ച്ച് ഇ​ന്ധ​നം മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ധ​നം തീ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​ക്ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു.
സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ്.