ക​ല്ലാ​ർ പു​ഴ​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Wednesday, August 17, 2022 11:07 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നെ​ടു​ങ്ക​ണ്ടം ആ​ലും​മൂ​ട്ടി​ൽ ന​സീ​ർ - സെ​ലീ​ന ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ അ​ജ്മ​ലി​ന്‍റെ(13) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. നെ​ടു​ങ്ക​ണ്ടം ഗ​വ. ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ജ്മ​ൽ.
തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മൂ​ന്നു സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ക​ല്ലാ​ർ പ​തി​ന​ഞ്ചി​ൽ​പ​ടി​യി​ൽ എ​ത്തി​യ അ​ജ്മ​ൽ കു​ളി​ക്കാ​ൻ പു​ഴ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ജ്മ​ലി​നെ അ​വ​സാ​ന​മാ​യി ക​ണ്ട സ്ഥ​ലം മു​ത​ൽ ക​ല്ലാ​ർ ട​ണ​ൽ​മു​ഖം വ​രെ മൂ​ന്നു ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ല്ലാ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ക്ക​ട​വി​നു സ​മീ​പം പു​ഴ​യി​ൽ അ​ജ്മ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മൃ​ത​ദേ​ഹം ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം നെ​ടു​ങ്ക​ണ്ട​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു.
അ​ജ്മ​ൽ പ​ഠി​ച്ചി​രു​ന്ന ഗ​വ. സ്കൂ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ക​ണ്ണീ​രോ​ടെ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പി​ന്നീ​ട് നെ​ടു​ങ്ക​ണ്ടം നൂ​ർ മു​ഹ​മ്മ​ദി​യ്യ ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ആ​സി​ഫ്, അ​ൻ​സി​ൽ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.