റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി: വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, August 17, 2022 11:07 PM IST
തൊ​ടു​പു​ഴ: റോ​ഡ് നി​ർ​മാ​ണ​ത്തി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ലും പൊ​തു​മ​രാ​മ​ത്ത് റോ​ഡു വി​ഭാ​ഗം, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​റു​കാ​രു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന അ​ഴി​മ​തി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ സ​ര​ൾ രാ​സ്ത പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും വി​വി​ധ റോ​ഡു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തോ ആ​യ റോ​ഡു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
ഏ​റു​ന്പ​ടം-​കാ​റ്റാ​ടി​ക്ക​വ​ല റോ​ഡ്, ത​ല​ക്കോ​ട്-​ബ്ലാ​ത്തി​ക്ക​വ​ല റോ​ഡ്, കാ​ഞ്ഞാ​ർ ക​റു​ക​പ്പ​ള്ളി റോ​ഡ് എ​ന്നി പാ​ത​ക​ളാ​ണ് ജി​ല്ല​യി​ൽ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്.
റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും ടാ​റിം​ഗ് പൊ​ളി​ഞ്ഞ​താ​യും ക​രാ​ർ പ്ര​കാ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. വേ​ണ്ട​ത്ര പ്ലാ​നിം​ഗ് ഇ​ല്ലാ​തെ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തും റോ​ഡു​ക​ൾ വേ​ഗ​ത്തി​ൽ ത​ക​രാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.
ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​വി​നോ​ദ്, ബി.​എ. മ​ഹേ​ഷ് പി​ള്ള, എ. ​ഫി​റോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.