വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ
Saturday, April 13, 2024 2:55 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ച്ചു. റാ​ൻ​ഡ​മൈ​സേ​ഷ​നുശേ​ഷ​മാ​ണ് അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ച്ച​ത്. പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​യ്ക്കും വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച​ത്.

തൊ​ടു​പു​ഴ നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ൾ കു​ള​മാ​വ്, കാ​ഞ്ഞാ​ർ പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്. വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ൾ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ അ​ത​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​തു​വ​രെ ജി​ല്ലാ ക​ള​ക്‌ടറേ​റ്റി​ലെ ഇ​ല​ക്‌ഷൻ വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ട​റും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക്യാ​മ​റവ​ഴി നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രു​ന്നു.

അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും ഇ​ടു​ക്കി സ​ബ് ക​ള​ക്‌ടറു​മാ​യ ഡോ.​ അ​രു​ണ്‍ എ​സ്. നാ​യ​രു​ടെ നേ​തൃത്വ​ത്തി​ലാ​ണ് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ച്ച​ത്.

25ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വ വി​ത​ര​ണം ന​ട​ത്തും. തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ എ.​എ​സ്. ബി​ജി​മോ​ൾ, ഇ​ല​ക്‌ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.എ​സ്.​ ഭ​ര​ത​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ വി.​ബി. അ​ജി​ത​ൻ, പി.​എം.​ റ​ഷീ​ദ്, ശ​ര​ത് ച​ന്ദ്ര​ബോ​സ്, ക്ലാ​ർ​ക്കു​മാ​രാ​യ സി.​കെ.​ ദീ​പേ​ഷ്, ജി​ൽ​സ്മോ​ൻ ഫ്രാ​ൻ​സി​സ്, ജി.​ സു​നീ​ഷ്, നി​സാ​ർ മു​ഹ​മ്മ​ദ്, വി. ​അ​ജി​ത്ശ​ങ്ക​ർ, ജ​യ​ച​ന്ദ്ര​ൻ, ആ​ർ.​ ബി​ജു​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.