മൊ​ബൈ​ൽ ഫോൺ മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബാ​ങ്ക് മാ​നേ​ജ​ർ പി​ടി​യി​ൽ
Saturday, April 13, 2024 3:01 AM IST
കു​മ​ളി: കു​മ​ളി തേ​ക്ക​ടി ജം​ഗ്ഷ​നി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള ര​ണ്ട് ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് ട്രി​ച്ചി സ്വ​ദേ​ശി​യെ ത​മി​ഴ്നാ​ട്ടി​ലെ​ത്തി കു​മ​ളി പോ​ലീ​സ് പി​ടി​കൂ​ടി. ട്രി​ച്ചി​യി​ൽ സ്വ​കാ​ര്യ ബാ​ങ്ക് മാ​നേ​ജ​രാ​യ ദീ​പ​ക് മ​നോ​ഹ​ർ (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച തേ​ക്ക​ടി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​യാ​ൾ ഫോ​ണ്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി ഫോ​ണു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഷോ​പ്പി​ലെ സി​സി​ടി​വി​യി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ പി​ൻ​തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. കു​മ​ളി എ​സ്‌​എ​ച്ച്‌​ഒ പി.​എ​സ്. സു​ജി​ത്ത്, എ​സ്ഐ മാ​രാ​യ പി.​വി. ബി​ബി​ൻ, ജ​മാ​ലു​ദീ​ൻ, എ​എ​സ്ഐ സു​ബൈ​ർ, ആ​ർ. ഷി​ജു​മോ​ൻ, സാ​ദി​ഖ്, സ​ലീ​ൽ ര​വി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.