സം​ഗീ​ത ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ
Sunday, April 14, 2024 3:30 AM IST
ഇ​ടു​ക്കി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍റെ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം അ​വ​സാ​നി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ള​പ്ര​യി​ൽ​നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​നേ​ഷ് കു​ടി​ക്ക​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, വാ​ഴ​ത്തോ​പ്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ചെ​റു​തോ​ണി​യി​ൽ സ​മാ​പി​ച്ചു.

ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്. ഇ​ന്ന് ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ​ര്യ​ട​നം ന​ട​ത്തും.