ഇ​ര​ട്ട വോ​ട്ട് ത​ട​യും, അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം
Sunday, April 14, 2024 3:30 AM IST
കു​മ​ളി: പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്‌​ഷ​നി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി ത​ട​യാ​നും അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്താ​നും ക​ന്പം മു​നി​സി​പ്പ​ൽ ഹാ​ളി​ൽ ചേ​ർ​ന്ന കേ​ര​ള-​ത​മി​ഴ്നാ​ട് ഇ​ന്‍റ​ർ സ്റ്റേ​റ്റ് മീ​റ്റിം​ഗി​ൽ തീ​രു​മാ​നി​ച്ചു.

ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്‌​ട​ർ ഷീ​ബാ ജോ​ർ​ജ്, തേ​നി ജി​ല്ലാ ക​ള​ക്‌​ട​ർ ഷ​ജീ​വ​ന, ഇ​ടു​ക്കി എ​സ്പി വി.​കെ. വി​ഷ്ണു പ്ര​ദീ​പ്, തേ​നി എ​സ്പി ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്തും. ഇ​ല​ക്‌​ഷ​ൻ ദി​വ​സം അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കും. വ​ന​മേ​ഖ​ല​യി​ലും നി​രീ​ക്ഷ​ണ​ത്തി​നും മ​ദ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ടാ​ക്കും.

ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന്

രാ​ജാ​ക്കാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​കെ. സ​ജീ​വ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മൂ​ന്നാ​റി​ൽ 50 ഏ​ക്ക​ർ ഭൂ​മി ക​ന്പ​നി​ക​ളി​ൽ​നി​ന്നു തി​രി​ച്ചു​പി​ടി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യെ​ന്നും സ​ജീ​വ​ൻ അ​റി​യി​ച്ചു.