വീടിനുള്ളിൽ മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, April 14, 2024 3:37 AM IST
അ​ടി​മാ​ലി: വൃ​ദ്ധമാ​താ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​മാ​ലി കു​രി​യ​ൻ​സ് പ​ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ന​ടു​വേ​ലി​ൽ കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ കാ​സി​മി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മയെ (70)ആ​ണ് വീ​ടി​നു​ള്ളി​ൽ ര​ക്തംവാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്.​ മ​ക​ൻ സു​ബൈ​റി​നോ​ടൊ​പ്പമാണ് ഫാ​ത്തി​മ താ​മ​സി​ച്ചി​രു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലോ​ടെ സു​ബൈ​ർ ടൗ​ണി​ൽ പോ​യി. തി​രി​ച്ച് ഏ​ഴിന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​താ​വ് ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ബെ​ഡ്റൂ​മി​ൽ നി​ല​ത്ത് ത​റ​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.