വി​ഷു​ദി​ന​ത്തി​ൽ കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് അ​ഞ്ചുപേ​ർ​ക്കു പ​രിക്ക്
Monday, April 15, 2024 11:52 PM IST
ഉ​പ്പു​ത​റ: വി​ഷു​ദി​ന​ത്തി​ൽ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ര​പ്പി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽനി​ന്നു മാ​ട്ടു​ത്താ​വ​ള​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഉ​ടു​മ്പ​ൻ​ചോ​ല ഓ​ലി​ക്ക​ൽ അ​നി​രു​ദ്ധ​ൻ (73), അ​നി​ൽ​കു​മാ​ർ (43), അ​മ്മി​ണി (68), നി​ഷ ( 38), അ​തു​ല്യ (15), ആ​ര്യനാ​ഥ് (8) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​ന്ധുവീ​ട്ടി​ൽ വി​ഷു ആ​ഘോ​ഷി​ക്കാ​നാ​യി വ​ന്ന ഒ​രു കു​ടുംബ​മാ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ഓ​ടി​ച്ച അ​നി​ൽ​കു​മാ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​തു​വ​ഴി വ​ന്ന ജീ​പ്പി​ൽ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. അ​വി​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കുശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.