സം​ഗ​മ​വേ​ദി​യി​ൽ താ​ര​മാ​യി സൂ​ര​ജും
Saturday, July 20, 2019 10:25 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യാ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യ ത​ക്കു​ടു​വെ​ന്ന സൂ​ര​ജി​നു ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം സം​ഗ​മ​വേ​ദി​യി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കി. കു​തി​ച്ചെ​ത്തു​ന്ന വെ​ള്ള​ത്തി​നു​മു​ന്നേ ചെ​റു​തോ​ണി പാ​ല​ത്തി​ലൂ​ടെ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ രോ​ഗ​ബാ​ധി​ത​നാ​യ കു​ട്ടി​യു​മാ​യി ഓ​ടു​ന്ന ചി​ത്രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ചെ​റു​തോ​ണി ഇ​ടു​ക്കി​കോ​ള​നി​യി​ൽ കാ​ര​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​രാ​ജി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും ഏ​ക മ​ക​നാ​ണ് സൂ​ര​ജ്. 2018 ഓ​ഗ​സ്റ്റ് പ​ത്തി​ന് ക​ടു​ത്ത​പ​നി​യും ശ്വാ​സം മു​ട്ട​ലും​കൊ​ണ്ട് വി​ഷ​മി​ക്കു​ന്ന സൂ​ര​ജു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​യ വി​ജ​യ​രാ​ജ് പാ​ല​ത്തി​നി​ക്ക​രെ വ​ന്ന​പ്പോ​ൾ​ത​ന്നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​തി അ​റി​യി​ച്ചി​രു​ന്നു.

കു​ഞ്ഞി​നു പ​നി കൂ​ടു​ത​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ മ​റു​ക​ര​യി​ലു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ അ​റി​യി​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ വാ​ങ്ങി ഞൊ​ടി​യി​ട​യി​ൽ മ​റു​ക​ര​യെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ചെ​റു​തോ​ണി പാ​ലം വെ​ള്ള​ത്തി​ൽ മൂ​ടി​യി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​വി​ന്‍റെ ബൈ​ക്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​ത്. ഇ​പ്പോ​ൾ ഇ​ടു​ക്കി ന്യൂ​മാ​ൻ സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് സൂ​ര​ജ്.