മു​ട്ട​ത്തെ പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ ഗ്രീ​ൻ പ്രോ​ട്ടോ​കോളി​ലേ​യ്ക്ക്
Saturday, August 17, 2019 10:36 PM IST
തൊ​ടു​പു​ഴ: മു​ട്ട​ത്തെ ജി​ല്ലാ കോ​ട​തി​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ളും പ​രി​സ​ര​ത്തെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളു​മെ​ല്ലാം ഇ​നി ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കും. ജി​ല്ലാ ഹ​രി​ത​കേ​ര​ള​വും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സസ് അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജി​ല്ലാ ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ഹ​രി​ത​നി​യ​മ സാ​ക്ഷ​ര​താ കാ​ന്പയി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​ന​വും അദ്ദേഹം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ കോ​ട​തി വ​ള​പ്പി​ലെ പ​ച്ച​ത്തു​രു​ത്ത് അ​ദ്ദേ​ഹം നാ​ടി​നാ​യി സ​മ​ർ​പ്പി​ച്ചു. മു​ട്ടം ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ബ് ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർഡി​നേ​റ്റ​ർ ജി.​എ​സ.് മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​രു​ണ്‍ ചെ​റി​യാ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ. ഷീ​ല, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് ജോ​ളി ജെ​യിം​സ്, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സോ​സി​യേ​ഷ​ൻ ക​ണ്‍​സ​ർ​വേ​റ്റ​ർ സാ​ബി വ​ർ​ഗീ​സ്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ജു സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. കു​ര്യാ​ക്കോ​സ്, വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ​. പോ​ൾ പ​ാറ​ക്കാ​ട്ടേ​ൽ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ഷാ​ജി മോ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഒൗ​സേ​പ്പ​ച്ച​ൻ ചാ​രക്കുന്ന​ത്ത്, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ സി.​എ. സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ല്ലാ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും 100 പേ​ർ​ക്ക് വീ​ത​മാ​ണ് ഹ​രി​ത നി​യ​മ​സാ​ക്ഷ​ര​താ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജി​ല്ലാ ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ യോ​ഗം ചേ​ർ​ന്നാ​ണ് ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ സ​ന്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു.

കൂ​ടാ​തെ ഇ​വി​ട​ങ്ങ​ളി​ൽ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കും. ഇ​വ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രോ​വി​ൻ​സ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളി​ലും മ​റ്റ് ച​ട​ങ്ങു​ക​ളി​ലും പേ​പ്പ​ർ ക​പ്പു​ക​ളും പ്ലേ​റ്റു​ക​ളു​മ​ട​ക്ക​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ, ചി​ല്ല്, ലെ​ത​ർ, റെ​ക്സി​ൻ, ഇ-​മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത​രം​തി​രി​ച്ച് സൂ​ക്ഷി​ച്ച് പു​ന​ഃചം​ക്ര​മ​ണ​ത്തി​ന് കൈ​മാ​റു​ന്ന​തി​നും സം​വി​ധാ​ന​മൊരുക്കും.