60 കി​ലോ​ ച​ന്ദ​ന​ത്ത​ടി​യു​മാ​യി മൂ​ന്നു​ പേ​ർ അ​റ​സ്റ്റി​ൽ
Saturday, August 17, 2019 10:36 PM IST
ഉ​പ്പു​ത​റ: വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച 60 കി​ലോ​ഗ്രാം ച​ന്ദ​ന​ത്ത​ടി​യു​മാ​യി മൂ​ന്നു​പേ​രെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ളാ​രം​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ജി തോ​മ​സ് (39), ചേ​രും​ത​ട​ത്തി​ൽ വി​ൽ​സ​ണ്‍ ജോ​സ് (47), മ്ലാ​മ​ല സ്വ​ദേ​ശി ജോ​സ് ചാ​ക്കോ (60) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ച​പ്പാ​ത്തി​ൽ​നി​ന്നു വ​നം വ​കു​പ്പ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ച​ന്ദ​ന​ത്ത​ടി ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി കാ​റി​ന്‍റെ പി​ൻ​വ​ശ​ത്ത് ചാ​ക്കി​ൽ പൊ​തി​ഞ്ഞാ​ണ് ച​ന്ദ​ന​ത്ത​ടി​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ജോ​സ് ചാ​ക്കോ മു​ന്പും ച​ന്ദ​ന​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വി​ൽ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ.

വ​നം​വ​കു​പ്പ് ക​ട്ട​പ്പ​ന റേ​ഞ്ച് ഓ​ഫീ​സ​ർ എം.​പി. പ്ര​സാ​ദ്, എ​സ്എ​ഫ്ഒ പി.​എ. ഷാ​ജി​മോ​ൻ, ബി​എ​ഫ്ഒ​മാ​രാ​യ കെ.​കെ. പ്ര​മോ​ദ്, പ്രി​ൻ​സ് ജോ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.