ഓ​ണക്കാല വ്യാ​ജ​മ​ദ്യ വി​ല്പ​ന ത​ട​യാ​ൻ സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി എ​ക്സൈ​സ്
Sunday, August 18, 2019 10:11 PM IST
തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​വാ​റ്റ്, സ്പി​രി​റ്റ്, ക​ള​ർ ചേ​ർ​ത്ത വ്യാ​ജ​മ​ദ്യം, വ്യാ​ജ​ക്ക​ള്ള്, വ്യാ​ജ ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ക​ട​ത്തും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് സെ​പ്റ്റം​ബ​ർ 15 വ​രെ സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് ശ​ക്തി​പ്പെ​ടു​ത്തും. ജി​ല്ല​യി​ലെ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​നാ​യി ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു.
ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും ശേ​ഖ​ര​ണ​വും ഉ​പ​ഭോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, വ​നി​താ സം​ഘ​ട​ന​ക​ൾ, ഇ​ത​ര വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും തേ​ടും. വ്യാ​ജ​മ​ദ്യ, മ​യ​ക്കു​മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഡി​വി​ഷ​ണ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ടോ​ൾ ഫ്രീ ​ന​ന്പ​ർ ഉ​ൾ​പ്പെ​ടെ വി​വ​രം അ​റി​യി​ക്കാം. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കി​ൾ ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ടീ​മി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ലൈ​സ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന​ല്ലാ​തെ ആ​രും മ​ദ്യം വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കീ​ട​നാ​ശി​നി​യും മ​റ്റും വ​രു​ന്ന കു​പ്പി​ക​ളി​ൽ മ​ദ്യം പ​ക​ർ​ന്ന് വാ​ങ്ങ​രു​തെ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ത് വ​ള​രെ ഗൗ​ര​വ​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും എ​ക്സൈ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.
പാഴ്സ​ൽ വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ലും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ആ​ഡം​ബ​ര കാ​റു​ക​ളി​ലും മ​റ്റും വ്യാ​ജ​മ​ദ്യ​വും സ്പി​രി​റ്റും മ​യ​ക്കു​മ​രു​ന്നും ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യും ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ചെ​ക്ക് പോ​സ്റ്റു​ക​ളു​ടെ സ​മാ​ന്ത​ര പാ​ത​ക​ളി​ൽ​കൂ​ടി ത​ല​ച്ചു​മ​ടാ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ലും വ്യാ​ജ​മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്നും പ​രി​ശോ​ധ​ന​ക​ഴി​ഞ്ഞ് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സം​ശ​യ​മു​ള്ള​വ വീ​ണ്ടും പ​രി​ശോ​ധി​ക്കും.
പാ​ല​ക്കാ​ടു​നി​ന്നും ഇ​ടു​ക്കി​യി​ലേ​ക്ക് പെ​ർ​മി​റ്റ് മു​ഖേ​ന കൊ​ണ്ടു​വ​രു​ന്ന ക​ള്ളി​ന്‍റെ അ​ള​വും ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ്, പു​ക​യി​ല, പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തും ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലും ര​ഹ​സ്യാ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി നി​രീ​ക്ഷ​ണം ശ​ക​ക്ത​മാ​ക്കും. വ്യാ​ജ​മ​ദ്യ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി അ​ത്ത​ര​ക്കാ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പോ​ലീ​സ്, വ​നം, റ​വ​ന്യൂ, ത​മി​ഴ്നാ​ട് പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത റെ​യ്ഡു​ക​ളും ന​ട​ത്തും. എ​ല്ലാ ദി​വ​സ​വും കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​റെ​ങ്കി​ലും എ​ല്ലാ ഓ​ഫീ​സി​ൽ നി​ന്നും വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.