ക​ലി​തു​ള്ളി​ കാ​ല​വ​ർ​ഷ​ം; എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ഡെ​യ്സി​യും കു​ടും​ബ​വും
Tuesday, August 20, 2019 10:10 PM IST
അ​ടി​മാ​ലി: തി​മി​ർ​ത്ത് പെ​യ്ത കാ​ല​വ​ർ​ഷം ഒ​രാ​യു​സി​ന്‍റെ അ​ധ്വാ​നം മു​ഴു​വ​ൻ ക​വ​ർ​ന്ന​തി​ന്‍റെ നൊ​ന്പ​ര​ത്തി​ലാ​ണ് മാ​ങ്കു​ളം സ്വ​ദേ​ശി​നി​യാ​യ പ​ട്ട​രു​ക​ണ്ട​ത്തി​ൽ ഡെ​യ്സി ഷാ​ജി​യും കു​ടും​ബ​വും. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ൻ​കു​ത്തി​ൽ ന​ല്ല​ത​ണ്ണി​യാ​റി​നോ​ര​ത്താ​യി​രു​ന്നു ഡെ​യ്സി​യും ഭ​ർ​ത്താ​വ് ഷാ​ജി​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. ഷാ​ജി ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യും ഡെ​യ്സി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നു​മെ​ല്ലാം കു​ടും​ബം അ​ല്ല​ലി​ല്ലാ​തെ ക​ഴി​ഞ്ഞു പോ​ന്നു. എ​ന്നാ​ൽ മ​ഴ ഇ​ത്ത​വ​ണ മാ​ങ്കു​ള​ത്തി​ന് മു​ക​ളി​ൽ ക​ന​ത്ത് പെ​യ്ത​തോ​ടെ ഈ ​കു​ടും​ബ​ത്തി​ന്‍റെ സ​ന്പാ​ദ്യ​വും സ്വ​പ്ന​ങ്ങ​ളും ന​ല്ല​ത​ണ്ണി​യാ​ർ കൊ​ണ്ടു പോ​യി. പു​ഴ​യി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ള​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴയ്​ക്കാ​ണ് ത​ങ്ങ​ൾ ര​ക്ഷ​പെ​ട്ട​തെ​ന്നും ഉ​ടു​തു​ണി​യ​ല്ലാ​തെ മ​റ്റൊ​ന്നും വീ​ട്ടി​ൽ നി​ന്നും മാ​റ്റാ​നാ​യി​ല്ലെ​ന്നും ഡെ​യ്സി വി​തു​ന്പ​ലോ​ടെ പ​റ​യു​ന്നു. അ​ന്പ​താം​മൈ​ൽ പാ​റ​ക്കു​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ല്ല​ത​ണ്ണി​യാ​ർ ഭ​യാ​ന​ക​മാം വി​ധം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത്. ഡെ​യ്സി​യു​ടെ വീ​ടി​രു​ന്നി​ട​ത്ത് അ​ട​യാ​ള​മൊ​ന്നും പു​ഴ ബാ​ക്കി​വ​ച്ചി​ട്ടി​ല്ല. വീ​ടി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന കാ​ലിത്തൊ​ഴു​ത്തും വെ​ള്ളം കൊ​ണ്ടു പോ​യി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ വീ​ടൊ​ഴി​കെ​യു​ള്ള ഈ ​കു​ടും​ബ​ത്തി​ന്‍റെ കൃ​ഷി​യി​ട​മാ​കെ പു​ഴ ക​വ​ർ​ന്നി​രു​ന്നു. കി​ട​പ്പാ​ടം കൂ​ടി ഇ​ല്ലാ​താ​യ​തോ​ടെ പെ​ണ്‍​മ​ക്ക​ളു​മൊ​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഡെ​യ്സി​യും ഭ​ർ​ത്താ​വ് ഷാ​ജി​യും.