ജി​ല്ലാ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് 23നു ​നെ​ടു​ങ്ക​ണ്ട​ത്ത്
Tuesday, August 20, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് 23നു ​നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് രാ​വി​ലെ 10ന് ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്ത്യ​യ്ക്കാ​യി ലോ​ക യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി നീ​നു വ​ർ​ഗീ​സി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.
ചാ​ന്പ്യ​ൻ​ഷി​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ക്കു​ന്ന ജൂ​ഡോ ഷോ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. 11ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​വു​ന്ന​വ​ർ സെ​പ്റ്റം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പ് ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 18 വ​രെ മ​ണി​പ്പൂ​രി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം തു​ട​ങ്ങി​യ​വ​ർ കാ​യി​ക​താ​ര​ങ്ങ​ളെ അ​നു​മോ​ദി​ക്കും. നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.