രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജൻമ​ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, August 20, 2019 10:11 PM IST
അ​ടി​മാ​ലി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാം ജൻമദി​നാ​ഘോ​ഷം അ​ടി​മാ​ലി​യി​ൽ ന​ട​ത്തി. അ​ടി​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും രാ​ജീ​വ് ഗാ​ന്ധി​യു​മ​ട​ക്ക​മു​ള്ള മു​ൻ​കാ​ല നേ​താ​ക്ക​ളെ ഇ​പ്പോ​ഴ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന്്് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.
അ​ടി​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി .​വി. സ്ക​റി​യ, ഇ​ൻ​ഫ​ന്‍റ് തോ​മ​സ്, ആ​ർ. മു​രു​കേ​ശ​ൻ, ബാ​ബു പി .​കു​ര്യാ​ക്കോ​സ്, ഒ .​ആ​ർ. ശ​ശി, ജോ​ണ്‍​സി ഐ​സ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.