ഹോ​ളി​ക്വീൻ​സ് സ്കൂ​ളി​ലെ കൃ​ത്രി​മ​പ്പാ​ട​ത്ത് ഒ​ൻ​പ​താം വ​ർ​ഷ​വും ഞാ​റു​ന​ട്ടു
Wednesday, August 21, 2019 10:11 PM IST
രാ​ജ​കു​മാ​രി: ന്ധ​ന്ധ​പു​ഞ്ച​പ്പാ​ട​ത്തെ പൂ​ങ്കു​യി​ലേ... പു​ന്നാ​ര പാ​ട്ടൊ​ന്ന് പാ​ടാ​മോ....’’ എ​ന്ന ഞാ​റ്റു​പാ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യി​ൽ രാ​ജ​കു​മാ​രി ഹോ​ളി​ക്വീൻ​സ് യു​പി സ്കൂ​ളി​ലെ കൃ​ത്രി​മ നെ​ൽ​പ്പാ​ട​ത്ത് തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം വ​ർ​ഷ​വും വി​ത്തി​റ​ക്കി.
സ്കൂ​ൾ​മു​റ്റ​ത്ത് അ​ഞ്ചു​സെ​ന്‍റി​ലാ​യി ഒ​രു​ക്കി​യ പാ​ട​ത്ത് മി​ക​ച്ച വി​ത്തി​ന​മാ​യ ഉ​ണ്ണി​ക്കു​ട്ട​നാ’ ണ് ​ഇ​ത്ത​വ​ണ ന​ട്ട​ത്. പ​ര​ന്പ​രാ​ഗ​ത കൃ​ഷി​ക്കാ​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ന​ടീ​ൽ ഉ​ത്സ​വം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഞാ​റു​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ത്രി​മ​മാ​യി പാ​ടം നി​ർ​മി​ച്ച​ത്. വി​ള​വെ​ടു​ക്കു​ന്ന നെ​ല്ല് അ​രി​യാ​ക്കി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ന​ൽ​കു​ക​യാ​ണ് പ​തി​വ്. സ്കൂ​ൾ വ​ള​പ്പി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ നി​ന്നു​ള്ള ജൈ​വ പ​ച്ച​ക്ക​റി​ക​ളാ​ണ് രു​ചി​ക​ര​മാ​യ ക​റി​ക​ളാ​യി മാ​റു​ന്ന​ത്.
സ്കൂ​ൾ മാ​നേ​ജ​ർ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര​പ​റ​ന്പി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.